Monday, March 17, 2008

ഉദ്ഘാടനം


Download the original attachment

പ്രിയ ബൂലോക സുഹൃതതുക്കളെ,
'ചെറിയ ഞാനും വലിയ ലോകവും' എന്ന എന്‍റെ ബൃഹതതായ പ്രസ്ഥനാതിനു ഇന്നിവിടെ തറക്കല്ലിടുകയാണ്. അതിന്‍റെ ഉദ്ഘാടനം വേളയിലാണ് നമ്മളിപ്പോള്‍ (ഞാന്‍) ഇവിടെ കൂടിയിരിക്കുന്നത്. ഇന്നു മുതല്‍ ബ്ലോഗന്‍ നിങങോളാടപ്പം ഞാനും ഉണ്ടാകും എന്ന് ഞാനീ അവസരത്തില്‍ അറിയിക്കുവാന്‍ ആഗ്രഹിക്കുകയാണ്. അതിന്‍റെ ഔദ്യോകികമായ ഉദ്ഘാടന ചടങ്ങാണ് ഇവടെ നടന്നു കൊണ്ടിരിക്കുന്നത്. ആദ്യമായി നന്ദി പ്രസംഗമാണ്. നന്ദി പ്രസംഗത്തിനു വേണ്ടി ഞാന്‍ എന്നെ തന്നെ ഈ വേദിയിലേക്ക് സ്വാഗതം ക്ഷണിച്ചു കൊള്ളുകയാണ് (കയ്യടിക്കുന്നു ഞാന്‍ തന്നെ ).
( കൈ വീശി അഭിവാദ്യം ചെയ്തു കൊണ്ടു )
ഞാന്‍ : മാന്യ മഹാ ബ്ലോഗ്ഗര്‍ മാരെ, പ്രിയ സുഹൃതതുക്കളെ, എന്‍റെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയ ( എത്തുമെന്ന് പ്രതീക്ഷിക്കുന്ന - ചതിക്കരുത്‌ ) അഗ്രജന്‍, സിയ, കൂട്ടുക്കാരന്, തുടങ്ങിയ എന്‍റെ ബൂലോകം സുഹൃതുക്കളെ, എന്‍റെ എല്ലാ പ്രവര്‍തനങള്ക്കും എന്നെ നിരുത്സാഹപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്ന എന്‍റെ പ്രിയ മുറിയ്ന്മാരെ ( അവര്‍ ഇതു വായിയ്ക്കാന്‍ ഇട വരില്ല എന്ന വിശ്വാസത്തോടെ), എന്നെ പുതിയ പുതിയ ബ്ലോഗ് ലിങ്ക് അയച്ചു എന്ന സഹായിക്കുന്ന എന്‍റെ സഹ പ്രവര്‍ത്തകരെ, ഇതിലെല്ലാം ഉപരി എന്നെ ഇങ്ങനെ ഒരു പ്രസ്ഥനാതിനെ കുറിച്ചറിയാനും പഠിക്കാനും അവസരം തന്ന ഞാനേററവും കൂടുതല്‍ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ( തുടര്‍ന്നുള്ള ദിനങളിലും ഇതു പോലുള്ള സഹായ സഹകരന്നങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ടു ) എന്‍റെ കമ്പനി LG യെ ( LG യുടെ ഉത്രവാടിതത്പെട്ടവര് ആരും തന്നെ ഇതു വായിക്കില്ല എന്ന പ്രതീക്ഷയില്‍ )
നമ്മളിന്നു ഇവിടെ കൂടയിരിക്കുന്നത്‌ എന്‍റെ ഒരു എളിയ ശ്രമം ആയ 'ചെറിയ ഞാനും വലിയ ലോകവും' എന്ന സംരംഭതതിനു തുടക്കം കുറിക്കാനന്ണ്‍ല്ലോ? (ആണോ?). അതിന് സ്വാഗതം ചെയ്യുക എന്നതാന്നണ്ല്ലോ എന്നില്‍ അര്‍പിത മയിരിക്കുന്ന ദൌത്യം ( കഷ്ട്ടമുണ്ടാല്ലേ?...എങ്ങനെ നടന്നിരുന്ന ചെക്കനാ... ഓരോരുത്തര്‍ക്ക് കഷ്ട്ടപാട് വരന്‍ അതിക നേരമൊന്നും വേണ്ട അല്ലെ?). പ്രിയ ബൂലോക സുഹൃതുക്കളെ, ഞാനധികം നീട്ടികൊണ്ട് പോകുന്നില്ല, എന്നാല്‍ തന്നെ ഒന്നു രണ്ടു കാര്യങ്ങള്‍ നിങ്ങളോട് അവസരത്തില്‍ പറയാതിരിക്കാന്‍ കഴിയില്ല. അത് മറ്റൊന്നുംമല്ല, ഞാന്‍ ബ്ലോഗ്നെകുരിച്ചറിയാന്‍ ഉണ്ടായ സാഹജര്യമാണ്. വനിതയില്‍ വന്ന മീനാക്ഷി (compulsive confessor) യെ കുറിച്ചുള്ള ലേഖനമാണ് ആദ്യമായി ബ്ലോഗ് എന്താണ് എന്നത്
എനിക്ക് മനസിലാക്കി തന്നത്‌. ആയതിനാല്‍ വനിതക്ക് ഞാന്‍ ആദ്യമായി എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പേരിലും നന്ദി പറയുകയാണ്. അടുത്തതായി മറ്റാര്ക്കുമല്ല എന്‍റെ പ്രിയപെട്ട company LG ക്ക് തന്നെ. കമ്പനിയില്‍ കയറി ഒന്നര മാസമായിട്ടും എനിക്ക് പണിയൊന്നു തരാതെ ചുമ്മാ ഇരുത്തിയ LG യാണ് എന്നെ ബ്ലോഗ് വായനയിലേക്ക്‌ തിരിച്ചത്. ഗൂഗിളില്‍ മലയാള കഥകള്‍ സേര്‍ച്ച് ചെയ്താണ് ബ്ലോഗില്‍ പിച്ച വെക്കാന്‍ ഞാന്‍ പഠിച്ചത് ( മലയാളം കഥകള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വരുന്ന കഥകള്‍ ഏതാണെന്ന് മാന്ന്യ ബ്ലോഗ്ഗര്‍ മാര്‍ക്ക് ഞാന് ഇവിടെ പ്രത്യേകം പരയെണ്ടില്ലല്ലോ?) അങ്ങനെ ഗൂളില്‍ നിന്നു കിട്ടിയ ഹരികുമാറിന്റെ കഥകള്‍ ( ഇക്കഥ നല്ല കഥ ) മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് അഗ്രജന്റെ ലിങ്ക് എന്‍റെ സഹപ്രവര്‍ത്തകന്‍ പാസ്സ് ചെയ്യുന്നത്. (ഒരു മിനിട്ട്) ആയതിനാല്‍ ഞാന്‍ എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പെരിലും LG ക്കുള്ള നന്ദി ഇവിടെ രേഖപെടുതുകയാണ്. അടുത്തതായി എന്നെ ബ്ലോഗ്ഗ് ലിങ്ക് അയച്ചു തന്നു സഹായിച്ച എന്‍റെ സഹപ്രവര്‍ത്തകന്‍ ജിതെഷ് ആണ്. പുള്ളിക്കരനാണ് എന്‍റെ തൂലിക നാമം കണ്ടത്തി സഹായിച്ചത്. പുള്ളിക്കാരനും ഞാന്‍ എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പെരിലും നന്ദി ഇവിടെ രേഖപെടുതുകയാണ്. അടുത്തതായി നമ്മുടെ മുന്നിലിരിക്കുന്ന അഗ്രജനാണ്. അദ്ദേഹത്തിന്റെ കഥകള്‍ വായിച്ചാണ് ഞാന്‍ ആദ്യമായി തുടങ്ങിയത്. അദ്ദേഹമായി ഞാന്‍ മെയിലില്‍ ബന്ധപെട്ടു. അദ്ദേഹമാണ് ബ്ലോഗ് എഴുതുവാനുള്ള ആദ്യ പ്രേരണ തന്നത്‌. അദ്ദേഹത്തിനും ഞാന്‍ എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പേരിലും നന്ദി പറയുകയാണ്. ബ്ലോഗ് എഴുതുവാനുള്ള എന്‍റെ കാര്യമായ തടസം മലയാളം ട്യ്പിങ്ങും കമ്പനി പോളിസി കളും ആയിരുന്നു. 'കൂട്ടുകാരനും' 'ഞാന്‍" എന്ന് പേരുള്ള മറ്റൊരു ബ്ലോഗറും ആണ് അതിന് പരിഹാരമായി മൊഴിയും ഗൂഗിള്‍ മലയാളം ട്യ്പിങ്ങും പരിജയപെടുത്തിയത്. അവര്ക്കും ഞാന്‍ എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പേരിലും നന്ദി ഇവിടെ രേഖപെടുതുകയാണ്. സൈന്‍ ഇന്‍ ചെയ്യാന്‍ കമ്പനി പോളിസി അനുവദിക്കതിരുന്നതിനാല്‍ ഒരാള്ക്ക് പോലും കമന്റ് എഴുതാന്‍ എനിക്ക് കഴിയാത്ത് എന്റ തെറ്റു നിങ്ങള്‍ സഹൃദയ മനോഭാവത്തോടെ ക്ഷമിക്കുമല്ലോ?
പക്ഷെ തുടര്‍ന്നുള്ള ഭാവി പരിപാടികളില്‍ നിങ്ങളുടെ ഒന്നോ രണ്ടോ കമന്റ് ഒക്കെ എഴുതി എന്നെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ( കാല് പിടിച്ചു - അല്ലെന്കില്‍ എട്ടു നിലയ്ല്‍ പൊട്ടി പോകും) വിനയതിന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ത്തിക്കുന്നു.
അങ്ങനെ ഈ ബ്ലോഗിന്റെ ഔദ്യോകികമായ ഉദ്ഘാടനം നടന്നതായി ഞാന്‍ പ്രഖൃആപിക്കുന്നു ( ഒരു ചാക്ക് നൂല് പോലും മുറിക്കാനില്ല എന്നതില്‍ ഖേദിക്കുന്നു).
നന്ദി,..... നമസ്കാരം
-വിധേയന്‍

14 comments:

മുസ്തഫ|musthapha said...

ഈ പാതക കര്‍മ്മം ഞാന്‍ weiiqhn എന്ന വേര്‍ഡ് വെരി ടൈപ്പി ഉല്‍ഘാടനം ചെയ്യുന്നു...

അങ്ങിനെ ഒരുത്തനെ കൂടെ ഈ കുഴിയിലേക്ക് ചാടിച്ചതില്‍ എനിക്കങ്ങേയറ്റത്തെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നറിയിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്.

വിധേയാ... തുടക്കം കേമം... ഇനി തിരിഞ്ഞ് നോക്കരുത് :)

ബൂലോഗത്തേക്ക് സ്വാഗതം!

Mubarak Merchant said...

അതെ. അഗ്രജന്റെ ശിഷ്യനെ എന്റെ സ്വന്തം പേരിലും തെറി-അശ്ലീല കമന്റുകളിടാന്‍ ഉപയോഗിക്കുന്ന മറ്റ് നൂറായിരം ഐഡികളുടെ പേരിലും ബൂലോകത്തേക്ക് സ്വാഗതം ചെയ്യുകയാണ്. വെലക്കം.
(ബൂലോകത്തെ മറ്റ് കീഴ്വഴക്കങ്ങളൊക്കെ അഗ്രജന്‍ പറഞ്ഞ് തന്നിട്ടുണ്ടാവുമെന്ന് കരുതുന്നു)

ഏറനാടന്‍ said...

വിധേയന്‍ ധൈര്യമായി കടന്നുവരൂ..
2nd തേങ്ങയടി എന്റെ വക. നന്നായി വരട്ടെ.. ഠേ ഠേ ഠേ..
(ഇതാണിപ്പഴത്തൊരു ട്രെന്‍ഡ് പേടിക്കേണ്ട)
ഞാന്‍ ഒരു ഏറനാടന്‍, താങ്കള്‍ ഉല്‍ഘാടനപ്രസംഗത്തില്‍ പലയിടത്തും പറഞ്ഞ അഗ്രജന്റെ സുഹൃത്താ..

Rasheed Chalil said...

രാവിലെ കുളിക്കാനോ മറ്റു പ്രാഥമിക കര്‍മ്മങ്ങള്‍ക്കോ സമയം കളയാതെ (പ്രാതല്‍ കഴിക്കാറുണ്ട് എന്ന് പറഞ്ഞിരുന്നു) ഓഫിസില്‍ പാഞ്ഞെത്തി ഏത് തിരക്കിനിടയിലും ആഴ്ചയില്‍ അഞ്ചെട്ട് പോസ്റ്റ് ഒപ്പിക്കുന്നന്‍ അഗ്രുതന്നെ പറ്റിയ ഗുരു... (ഇന്നലെ വിളിച്ചപ്പോള്‍ തന്നെ ഇത് ഫ്ലാഷാക്കും എന്ന് പറഞ്ഞതാ അഗ്രജാ... ഇത് വായിച്ച് എന്നെ വിളിക്കാനൊന്നും നിക്കണ്ട.)

ഏതായാലും ‘വിധേയന്’ സ്വാഗതം... ഒരു പാട് പോസ്റ്റുകള്‍ പബ്ലീഷ് ചെയ്ത് ഗുരുവിനെ തോല്‍പ്പിക്കാന്‍ അവസരം ലഭിക്കട്ടേ എന്ന് ആശംസിക്കുന്നു.

ഓടോ: ഇടയ്ക്ക് അക്ഷര തെറ്റുകള്‍ ഉണ്ട്... തിരുത്തുമല്ലോ..

ഏറനാടന്‍ said...

ആദ്യ തേങ്ങയടിക്കാന്‍ വിചാരിച്ചപ്പോ അഗ്രജന്‍ കൊണ്ടടിച്ചു..
രണ്ടാമത് തേങ്ങ ഇടാന്‍ നേരം അത് ഇക്കാസോ ഇട്ടു..
ഇനി മൂന്നാമത് എന്റെ വഹ..

G.MANU said...

അഗ്രജന്റെ കൈയില്‍ നിന്നും ദീപം വാങ്ങി അടുത്ത തിരി ഞാന്‍ കൊളിത്തി..

ദീപം........ദീപം......ദീപം


വെല്‍ക്കം..കസറൂ

Shaf said...

Hearty Welcome dear
ഇനി തിരിഞ്ഞ് നോക്കരുത് :)

Word veri veno?

Sharu (Ansha Muneer) said...

സ്വാഗതം..... ഇനി ഇപ്പോ ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ...കാണാം..

അഭിലാഷങ്ങള്‍ said...

എല്ലാരുമെന്താ ‘ഇനി തിരിഞ്ഞു നോക്കരുത്.. തിരിഞ്ഞ് നോക്കരുത്‘ എന്ന് പറയുന്നത്? ഇവിടെ ബൂലോകത്ത് വല്ല പ്രേതബാധയോ, യക്ഷിയുടെയോ ഗന്ധര്‍വന്റെയോ, ഉപദ്രവമോ മറ്റോ ഉണ്ടോ?

അഗ്രജന്‍ “ഒരുത്തനെക്കൂടി” എന്ന് പറഞ്ഞപ്പോള്‍ എന്റെ ഖല്‍ബിനകത്തൊരു വേദന...

എന്താ‍ന്നറിയില്ല...
എന്തായാലും...
ബൂലോകത്തിലേക്ക് സ്വാഗതം....!

ഞാന്‍ ഇനീം വരുമേ.... വിശക്കണൂ... ലഞ്ച് കഴിച്ചിട്ട് വരാം..

:-)

തമനു said...

ബൂലോഗത്തേക്കു സ്വാഗതം...

ആശാനെപ്പോലെ ആകാതെ നന്നായി വരട്ടെ എന്നാശംസിക്കുന്നു..

:)

ഓടോ : അഭിലാഷും അഗ്രു ശിഷ്യനാണല്ലേ... !!! ചുമ്മാതല്ല.. :)

[ nardnahc hsemus ] said...

സുസ്വാഗതം..
(അടുത്ത പോസ്റ്റിലെങ്കിലൂം “സ്പെല്‍ ചെക്ക്” ചെയ്യണേ... :) )

Ziya said...

ഹാ..
സ്വാഗതം സുസ്വാഗതം :)
ഓഹോ! ഉദ്ഘാടനം ആയതു കൊണ്ടാവും ടെമ്പലറ്റു നറച്ചും തോരണവും വലിച്ചു കെട്ടി പൊടി ബള്‍ബൊക്കെ ഇട്ടിരിക്കണത് അല്ലേ :)
ഒരു വര്‍ണ്ണപ്രപഞ്ചം തന്നെ , കണ്ണടിച്ചു പോയി.
ഉദ്ഘാടനമൊക്കെ കഴിഞ്ഞ് ഇതെല്ലാം അഴിച്ചു മാറ്റി ഈ ബ്ലോഗ് മുറ്റം ക്ലീനാക്കണം കേട്ടാ..

ഈ വേഡ് വെരി കമന്റിന്റെ എണ്ണം ചെലപ്പോ കൂടാന്‍ സാധ്യതേണ്ട് :)

ഓടോ. നൂറായിരം ഐഡീസിള്ള ബൂലോഗ അനോണിയെ ഈ പോസ്റ്റിലൂടെ തിരിച്ചറിയാന്‍ സാധിച്ചല്ലോ എന്ന ‍ആശ്വാസത്തോടെ ഒരിക്കല്‍ കൂ‍ടി സാഗദമോദിക്കൊണ്ട് ചുരുക്കുന്നു..ജയ് ഹിന്ദ്

വിധേയന് said...

കമന്റ് അടിച്ച എല്ലാവര്‍ക്കും നന്ദി. ജോലി കഴിഞ്ഞു കാഫെ യില്‍ എത്തി വേണം വല്ലതും ചെയ്യണമെങ്കില്‍. അക്ഷര തെറ്റു ഒഴിവാക്കാന്‍ ശ്രമിക്കും. ഞാന്‍ ഗൂഗിള്‍ ആണ് ടൈപ്പ് ചെയ്യുന്നത്. വേറെ മെച്ചപെട്ടു രീതി വല്ലതു മുണ്ടാന്കില്‍ അറിയിക്കണം
ഇത്രയും കമന്റ് പ്രതീക്ഷിച്ചതല്ല. അഗ്രജന്‍ സഹായിച്ചതാണോ എന്ന് സംശയം!

കുറ്റ്യാടിക്കാരന്‍|Suhair said...

രണ്ടാമത്തെ പോസ്റ്റ് കണ്ടപ്പോള്‍ തനി സ്വഭാവം മനസിലായി കുട്ടാ... ഉം...നടക്കട്ടെ...

ആദ്യപോസ്റ്റ് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. കമന്റിന്റെ പുറകെ വന്നാ ഇവിടെ എത്തിയത്...

ആ കമന്റിനുള്ള മറുപടി ഞാന്‍ അവിടെ ഇട്ടിട്ടുണ്ടേ...

എല്‍ജിയുടെ മാനേജിംഗ് ഡയറക്ടറെ എനിക്കറിയാം, ഞാന്‍ മൂപ്പരെ ഒന്നു കാണട്ടെ...