Sunday, March 30, 2008

പാണ്ഢി ലോറി

ഞാന്‍ പത്താം ക്ലാസ്സില്‍ പഠിചിരുന്നപ്പോഴുള്ള അനുഭവമാണ്. അത്ര പെട്ടന്ന് മറക്കാന്‍ കഴിയുന്ന ഒരു കാര്യ മയിരുന്നില്ല അത്. ഒരു പാടു ചിരിച്ചിട്ടുണ്ട്, ഒരുപാടു കാലത്തിനു ശേഷവും. സ്കൂളില്‍ ആര്‍ട്സ് നടന്നു കൊന്ടിരിക്കുന്ന് കാലം. പ്രാക്ടീസ്, ആന ചേന എന്നൊക്കെ പറഞഞു ഒരു പ്രോഗ്രാമില്‍ പോലും പങ്കെടുക്കുന്നില്ലെങ്കിലും ഞങ്ങള്‍ കുറച്ചു പേര്‍ രാത്രിയും അവിടെ തന്നെ ഉണ്ടാകും. സ്കൂള്‍ ജീവിതത്തില്‍ മറക്കാനാകാതത അനുഭവങ്ങള്‍ നല്കുന്ന ചില സമയമാണത്. പ്രോഗ്രമിലോക്കെ പന്കെടുക്കുന്നവര്‍ക്ക് കഴിയുന്നത്ര സഹായ സഹകരണങള്‍ ചെയ്തു കൊടുക്കാന്‍ ഞാനുള്‍പ്പെടെ ഒരുപാടു പേര്‍ അവിടെ ഉണ്ടാകും. നാടകത്തിനും മറ്റും വേണ്ട സാധന സാമഗ്രകികള്‍ മറ്റും സന്കടിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ വീട്ടില്‍ എത്തി. ഞങ്ങള്‍ മൂന്നു പേരാണ്. ഞാന്‍, രാമന്‍, പ്രദീപ്‌. രാമന്‍ എന്ന് വെച്ചാല്‍ ശ്രീ രാം. രാമന്‍ എന്നാണ് ഞങ്ങള്‍ വിളിക്കാര്. പുള്ളി അത്യാവശ്യം നീളമൊക്കെ ഉള്ള കൂട്ടത്തിലാണ്. ഒന്നു രണ്ടു വര്ഷം തോററിട്ടാണ് ഞങ്ങളുടെ കൂടെ എത്തിയത്.( പുള്ളിയെങ്ങാനും ഇതു വായിച്ചാല്‍ തെറിയുടെ പൂരമായിരിക്കും). എന്റെ വലിയ കൂടുകാരനാണ്. രാമനും മാമനും എന്ന് പരഞ്ഞാല്‍ ക്ലാസ്സില്‍ അത്യാവശ്യം സ്റ്റാന്ഡേര്ഡ് കുറഞഞ ഒരു വിലയുള്ള ടീമാണ്. ആ എന്റെ പേര്‍ മാമന്‍ എന്നായിരുന്നു. തരക്കെടില്ല്ലാത്ത മാമ പണിയൊക്കെ ചെയ്തു ജീവിച്ച കാരണം ആ പേര്‍ നല്കി അവര്‍ ആദരിച്ചു. അതിന് മുന്നിലും പിന്നിലും ഒരു പാടു പേരു നല്കി വീണ്ടും ആദരിച്ചു. അങ്ങനെ ഞാനീ കോലത്തിലായി. ഓഹ പിന്നെയുള്ളന്‍ പ്രദീപ്‌. പുള്ളി അന്ന് എന്നെ പോലെ തന്നെ ആയിരുന്നു. നല്ല നീളം കുറവുണ്ടായിരുന്നു. പത്തു കഴിഞ്ഞു അവന്‍ പിന്നെ സ്കൂള്‍ മാറി.പിന്നെ രണ്ടു കൊല്ലം കഴിഞ്ഞു വന്നപ്പോള്‍ നല്ല നീളം വെച്ചിരിക്കുന്നു. എനിക്കാകെ വിഷമമായി എന്ന് പറയാനില്ലല്ലോ? ഇപ്പോള്‍ ദുഫയിക്കരനാണ്. അങ്ങനെ എന്റെ വീട്ടില്‍ വന്നു അല്ലറ ചില്ലറ സമനങളൊക്കെ എടുത്തു പോകണം എന്നുള്ള തീരുമാനത്തില്‍ ഞങ്ങള്‍ ഫുഡ് അടിച്ച് കൊണ്ടിരിക്കുകയാണ്. സമയം രാത്രി 9:00 തുടങ്ഗീലെ ഗംഭീര മഴ. മഴ എന്ന് വെച്ചാല്‍ ഗംഭീര മഴ തന്നെ. തിമിര്‍ത്തു പെയ്യുകയാണ്. ഞങ്ങള്‍ മഴ എന്ത് ചെയ്യ്മെന്നറിയാതെ കാത്തു നിന്നു. അവസാനം ഞാനാണു തീരുമാനം പറഞ്ച്ചത്." മഴ കഴിഞഞിട്ടു പോകാം".
രണ്ടു രണ്ടര മണിക്കൂര്‍ അങ്ങനെ തകര്ത്തു പെയ്ത മഴക്ക് അല്‍പ്പം ശമനം വന്നപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി, തലയില്‍ കുറെ ഭാണ്ടാകെട്ടുകളുമായി. മഴയുടെ ശക്തിയിലുണ്ടായ കുത്തി ഒലിക്കുന്ന വരൂ റോഡിനു ഇരുവശവും ശക്തിയായി ഒഴുകുന്നുണ്ട്. അതിലൊന്ന് പോയി ചാടാതെ ടാര്‍ ചെയ്ത റോഡിലൂടെ തന്നെ നടക്കുകയാണ്. നടന്നു നടന്നു പള്ളിയുടെ അടുത്തുള്ള തിരിവില്‍ എത്തിയപ്പോള്‍ ഒരു പാണ്ടി ലോറി പാഞഞു വന്നു. അതില്‍ നിന്നു മാരന്‍ അല്പ്പന്‍ അരുവിലെക്കെ മാറി പാണ്ടി ലോരിക്കാരന്‍ കേള്‍ക്കാതെ തെറിയും പറഞഞു മുന്നോട്ട് വെച്ച കല്‍ മുന്നോട്ടു തന്നെ എണ്ണ ഭാവത്തില്‍ നടക്കുമ്പോള്‍ ഞങ്ങള്‍ ഒരു ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി. ഞങ്ങള്‍ മൂന്നുപെരില്ല. ഒരാള്‍ മിസ്സിങ്ങാണ്‌.ആരാണത്. ഞങ്ങള്‍ പരസ്പരം നോക്കി. " എടാ പ്രദീപിനെ കാണാനില്ല." ഞാന്‍ പറഞഞു. ആകെ ക്കൊടി ഒരു വിറയല്‍. പള്ളി അടുത്തുണ്ട്. വല്ല ചെകുതാണോ ജിന്ന്നോ മറ്റോ പിടികൂടിയോ. ഒരു നിമിഷം ഒന്നു പകച്ചു നില്‍ക്കുമ്പോള്‍ താഴെയുള്ള വെള്ളം മുകളിലേക്ക് വരുന്നതായി തോന്നി. ഒപ്പം പ്രദീപും, തലയിലുള്ള ബാഗ്‌ അതെ പോലെ ഉണ്ട്. (എന്റെ വീടിലെ സാധനമാണയ്). "എടാ നീ ഇതെവിടെ പോയതാ " രാമന്‍. "പോടാ #$%^&*(" അവന്റെ എ സുന്ദരമായ നില്‍പ്പ് ഇന്നും എന്റെ ഒര്മയിലുണ്ട്. ഒഴുകുന്ന വെള്ളത്തില്‍ വീണു ഒഴുകി ഞങ്ങളോടൊപ്പം എത്തിയ അവനെ ഞങ്ങള്‍ സമാധാനിപിച്ചു. കൂട്ടത്തില്‍ പുള്ളിയുടെ ഒരു നൂറു രൂപനോട്ടും പോയെന്നെ പിന്നീട് പരന്ച്ചപ്പോള്‍ വിഷമമായി.

No comments: