ഞാന് പത്താം ക്ലാസ്സില്‍ പഠിചിരുന്നപ്പോഴുള്ള അനുഭവമാണ്. അത്ര പെട്ടന്ന് മറക്കാന്‍ കഴിയുന്ന ഒരു കാര്യ മയിരുന്നില്ല അത്. ഒരു പാടു ചിരിച്ചിട്ടുണ്ട്, ഒരുപാടു കാലത്തിനു ശേഷവും. സ്കൂളില്‍ ആര്‍ട്സ് നടന്നു കൊന്ടിരിക്കുന്ന് കാലം. പ്രാക്ടീസ്, ആന ചേന എന്നൊക്കെ പറഞഞു ഒരു പ്രോഗ്രാമില്‍ പോലും പങ്കെടുക്കുന്നില്ലെങ്കിലും ഞങ്ങള്‍ കുറച്ചു പേര്‍ രാത്രിയും അവിടെ തന്നെ ഉണ്ടാകും. സ്കൂള്‍ ജീവിതത്തില്‍ മറക്കാനാകാതത അനുഭവങ്ങള്‍ നല്കുന്ന ചില സമയമാണത്. പ്രോഗ്രമിലോക്കെ പന്കെടുക്കുന്നവര്‍ക്ക് കഴിയുന്നത്ര സഹായ സഹകരണങള്‍ ചെയ്തു കൊടുക്കാന്‍ ഞാനുള്‍പ്പെടെ ഒരുപാടു പേര്‍ അവിടെ ഉണ്ടാകും. നാടകത്തിനും മറ്റും വേണ്ട സാധന സാമഗ്രകികള്‍ മറ്റും സന്കടിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ വീട്ടില്‍ എത്തി. ഞങ്ങള്‍ മൂന്നു പേരാണ്. ഞാന്‍, രാമന്‍, പ്രദീപ്. രാമന്‍ എന്ന് വെച്ചാല്‍ ശ്രീ രാം. രാമന്‍ എന്നാണ് ഞങ്ങള്‍ വിളിക്കാര്. പുള്ളി അത്യാവശ്യം നീളമൊക്കെ ഉള്ള കൂട്ടത്തിലാണ്. ഒന്നു രണ്ടു വര്ഷം തോററിട്ടാണ് ഞങ്ങളുടെ കൂടെ എത്തിയത്.( പുള്ളിയെങ്ങാനും ഇതു വായിച്ചാല്‍ തെറിയുടെ പൂരമായിരിക്കും). എന്റെ വലിയ കൂടുകാരനാണ്. രാമനും മാമനും എന്ന് പരഞ്ഞാല്‍ ക്ലാസ്സില്‍ അത്യാവശ്യം സ്റ്റാന്ഡേര്ഡ് കുറഞഞ ഒരു വിലയുള്ള ടീമാണ്. ആ എന്റെ പേര്‍ മാമന്‍ എന്നായിരുന്നു. തരക്കെടില്ല്ലാത്ത മാമ പണിയൊക്കെ ചെയ്തു ജീവിച്ച കാരണം ആ പേര്‍ നല്കി അവര്‍ ആദരിച്ചു. അതിന് മുന്നിലും പിന്നിലും ഒരു പാടു പേരു നല്കി വീണ്ടും ആദരിച്ചു. അങ്ങനെ ഞാനീ കോലത്തിലായി. ഓഹ പിന്നെയുള്ളന്‍ പ്രദീപ്. പുള്ളി അന്ന് എന്നെ പോലെ തന്നെ ആയിരുന്നു. നല്ല നീളം കുറവുണ്ടായിരുന്നു. പത്തു കഴിഞ്ഞു അവന്‍ പിന്നെ സ്കൂള്‍ മാറി.പിന്നെ രണ്ടു കൊല്ലം കഴിഞ്ഞു വന്നപ്പോള്‍ നല്ല നീളം വെച്ചിരിക്കുന്നു. എനിക്കാകെ വിഷമമായി എന്ന് പറയാനില്ലല്ലോ? ഇപ്പോള്‍ ദുഫയിക്കരനാണ്. അങ്ങനെ എന്റെ വീട്ടില്‍ വന്നു അല്ലറ ചില്ലറ സമനങളൊക്കെ എടുത്തു പോകണം എന്നുള്ള തീരുമാനത്തില്‍ ഞങ്ങള്‍ ഫുഡ് അടിച്ച് കൊണ്ടിരിക്കുകയാണ്. സമയം രാത്രി 9:00 തുടങ്ഗീലെ ഗംഭീര മഴ. മഴ എന്ന് വെച്ചാല്‍ ഗംഭീര മഴ തന്നെ. തിമിര്‍ത്തു പെയ്യുകയാണ്. ഞങ്ങള്‍ മഴ എന്ത് ചെയ്യ്മെന്നറിയാതെ കാത്തു നിന്നു. അവസാനം ഞാനാണു തീരുമാനം പറഞ്ച്ചത്." മഴ കഴിഞഞിട്ടു പോകാം".
രണ്ടു രണ്ടര മണിക്കൂര്‍ അങ്ങനെ തകര്ത്തു പെയ്ത മഴക്ക് അല്‍പ്പം ശമനം വന്നപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി, തലയില്‍ കുറെ ഭാണ്ടാകെട്ടുകളുമായി. മഴയുടെ ശക്തിയിലുണ്ടായ കുത്തി ഒലിക്കുന്ന വരൂ റോഡിനു ഇരുവശവും ശക്തിയായി ഒഴുകുന്നുണ്ട്. അതിലൊന്ന് പോയി ചാടാതെ ടാര്‍ ചെയ്ത റോഡിലൂടെ തന്നെ നടക്കുകയാണ്. നടന്നു നടന്നു പള്ളിയുടെ അടുത്തുള്ള തിരിവില്‍ എത്തിയപ്പോള്‍ ഒരു പാണ്ടി ലോറി പാഞഞു വന്നു. അതില്‍ നിന്നു മാരന്‍ അല്പ്പന്‍ അരുവിലെക്കെ മാറി പാണ്ടി ലോരിക്കാരന്‍ കേള്‍ക്കാതെ തെറിയും പറഞഞു മുന്നോട്ട് വെച്ച കല്‍ മുന്നോട്ടു തന്നെ എണ്ണ ഭാവത്തില്‍ നടക്കുമ്പോള്‍ ഞങ്ങള്‍ ഒരു ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി. ഞങ്ങള്‍ മൂന്നുപെരില്ല. ഒരാള്‍ മിസ്സിങ്ങാണ്.ആരാണത്. ഞങ്ങള്‍ പരസ്പരം നോക്കി. " എടാ പ്രദീപിനെ കാണാനില്ല." ഞാന്‍ പറഞഞു. ആകെ ക്കൊടി ഒരു വിറയല്‍. പള്ളി അടുത്തുണ്ട്. വല്ല ചെകുതാണോ ജിന്ന്നോ മറ്റോ പിടികൂടിയോ. ഒരു നിമിഷം ഒന്നു പകച്ചു നില്‍ക്കുമ്പോള്‍ താഴെയുള്ള വെള്ളം മുകളിലേക്ക് വരുന്നതായി തോന്നി. ഒപ്പം പ്രദീപും, തലയിലുള്ള ബാഗ് അതെ പോലെ ഉണ്ട്. (എന്റെ വീടിലെ സാധനമാണയ്). "എടാ നീ ഇതെവിടെ പോയതാ " രാമന്‍. "പോടാ #$%^&*(" അവന്റെ എ സുന്ദരമായ നില്‍പ്പ് ഇന്നും എന്റെ ഒര്മയിലുണ്ട്. ഒഴുകുന്ന വെള്ളത്തില്‍ വീണു ഒഴുകി ഞങ്ങളോടൊപ്പം എത്തിയ അവനെ ഞങ്ങള്‍ സമാധാനിപിച്ചു. കൂട്ടത്തില്‍ പുള്ളിയുടെ ഒരു നൂറു രൂപനോട്ടും പോയെന്നെ പിന്നീട് പരന്ച്ചപ്പോള്‍ വിഷമമായി.
Sunday, March 30, 2008
Monday, March 17, 2008
ഉദ്ഘാടനം
Download the original attachment പ്രിയ ബൂലോക സുഹൃതതുക്കളെ, 'ചെറിയ ഞാനും വലിയ ലോകവും' എന്ന എന്‍റെ ബൃഹതതായ പ്രസ്ഥനാതിനു ഇന്നിവിടെ തറക്കല്ലിടുകയാണ്. അതിന്‍റെ ഉദ്ഘാടനം വേളയിലാണ് നമ്മളിപ്പോള്‍ (ഞാന്‍) ഇവിടെ കൂടിയിരിക്കുന്നത്. ഇന്നു മുതല്‍ ബ്ലോഗന്‍ നിങങോളാടപ്പം ഞാനും ഉണ്ടാകും എന്ന് ഞാനീ അവസരത്തില്‍ അറിയിക്കുവാന്‍ ആഗ്രഹിക്കുകയാണ്. അതിന്‍റെ ഔദ്യോകികമായ ഉദ്ഘാടന ചടങ്ങാണ് ഇവടെ നടന്നു കൊണ്ടിരിക്കുന്നത്. ആദ്യമായി നന്ദി പ്രസംഗമാണ്. നന്ദി പ്രസംഗത്തിനു വേണ്ടി ഞാന്‍ എന്നെ തന്നെ ഈ വേദിയിലേക്ക് സ്വാഗതം ക്ഷണിച്ചു കൊള്ളുകയാണ് (കയ്യടിക്കുന്നു ഞാന്‍ തന്നെ ). ( കൈ വീശി അഭിവാദ്യം ചെയ്തു കൊണ്ടു ) ഞാന്‍ : മാന്യ മഹാ ബ്ലോഗ്ഗര്‍ മാരെ, പ്രിയ സുഹൃതതുക്കളെ, എന്‍റെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയ ( എത്തുമെന്ന് പ്രതീക്ഷിക്കുന്ന - ചതിക്കരുത് ) അഗ്രജന്‍, സിയ, കൂട്ടുക്കാരന്, തുടങ്ങിയ എന്‍റെ ബൂലോകം സുഹൃതുക്കളെ, എന്‍റെ എല്ലാ പ്രവര്‍തനങള്ക്കും എന്നെ നിരുത്സാഹപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്ന എന്‍റെ പ്രിയ മുറിയ്ന്മാരെ ( അവര്‍ ഇതു വായിയ്ക്കാന്‍ ഇട വരില്ല എന്ന വിശ്വാസത്തോടെ), എന്നെ പുതിയ പുതിയ ബ്ലോഗ് ലിങ്ക് അയച്ചു എന്ന സഹായിക്കുന്ന എന്‍റെ സഹ പ്രവര്‍ത്തകരെ, ഇതിലെല്ലാം ഉപരി എന്നെ ഇങ്ങനെ ഒരു പ്രസ്ഥനാതിനെ കുറിച്ചറിയാനും പഠിക്കാനും അവസരം തന്ന ഞാനേററവും കൂടുതല്‍ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ( തുടര്‍ന്നുള്ള ദിനങളിലും ഇതു പോലുള്ള സഹായ സഹകരന്നങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ടു ) എന്‍റെ കമ്പനി LG യെ ( LG യുടെ ഉത്രവാടിതത്പെട്ടവര് ആരും തന്നെ ഇതു വായിക്കില്ല എന്ന പ്രതീക്ഷയില്‍ ) നമ്മളിന്നു ഇവിടെ കൂടയിരിക്കുന്നത് എന്‍റെ ഒരു എളിയ ശ്രമം ആയ 'ചെറിയ ഞാനും വലിയ ലോകവും' എന്ന സംരംഭതതിനു തുടക്കം കുറിക്കാനന്ണ്‍ല്ലോ? (ആണോ?). അതിന് സ്വാഗതം ചെയ്യുക എന്നതാന്നണ്ല്ലോ എന്നില്‍ അര്‍പിത മയിരിക്കുന്ന ദൌത്യം ( കഷ്ട്ടമുണ്ടാല്ലേ?...എങ്ങനെ നടന്നിരുന്ന ചെക്കനാ... ഓരോരുത്തര്‍ക്ക് കഷ്ട്ടപാട് വരന്‍ അതിക നേരമൊന്നും വേണ്ട അല്ലെ?). പ്രിയ ബൂലോക സുഹൃതുക്കളെ, ഞാനധികം നീട്ടികൊണ്ട് പോകുന്നില്ല, എന്നാല്‍ തന്നെ ഒന്നു രണ്ടു കാര്യങ്ങള്‍ നിങ്ങളോട് അവസരത്തില്‍ പറയാതിരിക്കാന്‍ കഴിയില്ല. അത് മറ്റൊന്നുംമല്ല, ഞാന്‍ ബ്ലോഗ്നെകുരിച്ചറിയാന്‍ ഉണ്ടായ സാഹജര്യമാണ്. വനിതയില്‍ വന്ന മീനാക്ഷി (compulsive confessor) യെ കുറിച്ചുള്ള ലേഖനമാണ് ആദ്യമായി ബ്ലോഗ് എന്താണ് എന്നത് എനിക്ക് മനസിലാക്കി തന്നത്. ആയതിനാല്‍ വനിതക്ക് ഞാന്‍ ആദ്യമായി എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പേരിലും നന്ദി പറയുകയാണ്. അടുത്തതായി മറ്റാര്ക്കുമല്ല എന്‍റെ പ്രിയപെട്ട company LG ക്ക് തന്നെ. കമ്പനിയില്‍ കയറി ഒന്നര മാസമായിട്ടും എനിക്ക് പണിയൊന്നു തരാതെ ചുമ്മാ ഇരുത്തിയ LG യാണ് എന്നെ ബ്ലോഗ് വായനയിലേക്ക് തിരിച്ചത്. ഗൂഗിളില്‍ മലയാള കഥകള്‍ സേര്‍ച്ച് ചെയ്താണ് ബ്ലോഗില്‍ പിച്ച വെക്കാന്‍ ഞാന്‍ പഠിച്ചത് ( മലയാളം കഥകള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വരുന്ന കഥകള്‍ ഏതാണെന്ന് മാന്ന്യ ബ്ലോഗ്ഗര്‍ മാര്‍ക്ക് ഞാന് ഇവിടെ പ്രത്യേകം പരയെണ്ടില്ലല്ലോ?) അങ്ങനെ ഗൂളില്‍ നിന്നു കിട്ടിയ ഹരികുമാറിന്റെ കഥകള്‍ ( ഇക്കഥ നല്ല കഥ ) മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് അഗ്രജന്റെ ലിങ്ക് എന്‍റെ സഹപ്രവര്‍ത്തകന്‍ പാസ്സ് ചെയ്യുന്നത്. (ഒരു മിനിട്ട്) ആയതിനാല്‍ ഞാന്‍ എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പെരിലും LG ക്കുള്ള നന്ദി ഇവിടെ രേഖപെടുതുകയാണ്. അടുത്തതായി എന്നെ ബ്ലോഗ്ഗ് ലിങ്ക് അയച്ചു തന്നു സഹായിച്ച എന്‍റെ സഹപ്രവര്‍ത്തകന്‍ ജിതെഷ് ആണ്. പുള്ളിക്കരനാണ് എന്‍റെ തൂലിക നാമം കണ്ടത്തി സഹായിച്ചത്. പുള്ളിക്കാരനും ഞാന്‍ എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പെരിലും നന്ദി ഇവിടെ രേഖപെടുതുകയാണ്. അടുത്തതായി നമ്മുടെ മുന്നിലിരിക്കുന്ന അഗ്രജനാണ്. അദ്ദേഹത്തിന്റെ കഥകള്‍ വായിച്ചാണ് ഞാന്‍ ആദ്യമായി തുടങ്ങിയത്. അദ്ദേഹമായി ഞാന്‍ മെയിലില്‍ ബന്ധപെട്ടു. അദ്ദേഹമാണ് ബ്ലോഗ് എഴുതുവാനുള്ള ആദ്യ പ്രേരണ തന്നത്. അദ്ദേഹത്തിനും ഞാന്‍ എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പേരിലും നന്ദി പറയുകയാണ്. ബ്ലോഗ് എഴുതുവാനുള്ള എന്‍റെ കാര്യമായ തടസം മലയാളം ട്യ്പിങ്ങും കമ്പനി പോളിസി കളും ആയിരുന്നു. 'കൂട്ടുകാരനും' 'ഞാന്‍" എന്ന് പേരുള്ള മറ്റൊരു ബ്ലോഗറും ആണ് അതിന് പരിഹാരമായി മൊഴിയും ഗൂഗിള്‍ മലയാളം ട്യ്പിങ്ങും പരിജയപെടുത്തിയത്. അവര്ക്കും ഞാന്‍ എന്‍റെ വ്യക്തി പരമായ പേരിലും എന്‍റെ ബ്ലോഗിന്റെ പേരിലും നന്ദി ഇവിടെ രേഖപെടുതുകയാണ്. സൈന്‍ ഇന്‍ ചെയ്യാന്‍ കമ്പനി പോളിസി അനുവദിക്കതിരുന്നതിനാല്‍ ഒരാള്ക്ക് പോലും കമന്റ് എഴുതാന്‍ എനിക്ക് കഴിയാത്ത് എന്റ തെറ്റു നിങ്ങള്‍ സഹൃദയ മനോഭാവത്തോടെ ക്ഷമിക്കുമല്ലോ? പക്ഷെ തുടര്‍ന്നുള്ള ഭാവി പരിപാടികളില്‍ നിങ്ങളുടെ ഒന്നോ രണ്ടോ കമന്റ് ഒക്കെ എഴുതി എന്നെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ( കാല് പിടിച്ചു - അല്ലെന്കില്‍ എട്ടു നിലയ്ല്‍ പൊട്ടി പോകും) വിനയതിന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ത്തിക്കുന്നു. അങ്ങനെ ഈ ബ്ലോഗിന്റെ ഔദ്യോകികമായ ഉദ്ഘാടനം നടന്നതായി ഞാന്‍ പ്രഖൃആപിക്കുന്നു ( ഒരു ചാക്ക് നൂല് പോലും മുറിക്കാനില്ല എന്നതില്‍ ഖേദിക്കുന്നു). നന്ദി,..... നമസ്കാരം -വിധേയന്‍ |
Subscribe to:
Comments (Atom)
